"

BREAKING NEWS


മണിപ്പൂരില്‍ ജനക്കൂട്ടത്തിനു നേര്‍ക്ക് തീവ്രവാദികളുടെ ആക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു

advertise here


 കാങ്‌പോക്പി (മണിപ്പൂര്‍): മണിപ്പൂരില്‍ ജനക്കൂട്ടത്തിനു നേര്‍ക്ക് തീവ്രവാദികള്‍ നടത്തിയ വെടിവയ്പ് ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലെ ബി ഗമോമിലാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായത്. അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെങ്കിലും മൂന്നു മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തതെന്നും രണ്ടെണ്ണം കാണാതായെന്നും ഐ.ജി ലുന്‍സെയ് കിപ്‌ഗെന്‍ പറഞ്ഞു.

കുകി തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളുടെ സംസ്‌കാര ചടങ്ങിനിടെയാണ് ആക്രമണം നടന്നത്.

വെടിവയ്പിനു പിന്നാലെ ഗ്രാമീണര്‍ നാടുവിട്ട് അയല്‍ നാടുകളില്‍ അഭയം തേടിയതായും പോലീസ് പറയുന്നു. മേഖലയില്‍ തീവ്രാദികള്‍ക്കായി സംയുക്ത പോലീസ് സേനയും സ്‌പെഷ്യല്‍ കമാന്‍ഡോയും അസം റൈഫിള്‍സും തിരച്ചില്‍ തുടരുകയാണെന്നും ഐ.ജി വ്യക്തമാക്കി.

ഞായറാഴ്ച ജില്ലയിലെ ഹിങോഗാങ് ഗ്രാമത്തില്‍ സംയുക്ത സേന നാല് തീവ്രവാദികളെ വധിച്ചിരുന്നു.

Advertisement
BERIKAN KOMENTAR ()