"

BREAKING NEWS


കണ്ണൂരിൽ സ്വർണ്ണവേട്ട തുടരുന്നു. ഇന്ന് പിടികൂടിയത് 71ലക്ഷം രൂപയുടെ സ്വർണം

advertise here


 മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടുംസ്വര്‍ണം പിടികൂടി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇസ്മായിലില്‍ നിന്നാണ് 71 ലക്ഷം രൂപയുടെ ഒന്നരകിലോയോളം സ്വര്‍ണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഗള്‍ഫില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാളെത്തിയത്.

കസ്റ്റഡിയിലായ ഇസ്മായില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചു വരികയാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കെ.സുകുമാരന്‍, സി.വി. മാധവന്‍, എൻ.അശോക് കുമാർ, കെ.വി.രാജു, മനോജ് കുമാർ, മനീഷ് കുമാർ ഹെഡ് ഹവിൽദാർ സി.വി.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement
BERIKAN KOMENTAR ()