"

BREAKING NEWS


നാടിൻ്റെ നൊമ്പരമായി രണ്ടുകുട്ടികൾ

advertise here

മലപ്പുറം /കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് മരിച്ച രണ്ട് കുട്ടികള്‍ അമ്മയുടെ വീട്ടില്‍ വിരുന്നിനു വന്നവര്‍.
 ഒരു നാടിനെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് ഈ സംഭവം. തൊട്ടയല്‍പക്കത്തെ വീടിന്റെ മതില്‍ കുഞ്ഞുങ്ങള്‍ ഉറങ്ങിക്കിടന്ന റൂമിന് മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പള്ളിക്കല്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കാടപ്പടിക്കു സമീപം മാതാംകുളം മുണ്ടോട്ടപ്പുറം ചോനാരി മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ്‌വാന (8)റിന്‍സാന (7 മാസം) എന്നിവരാണ് മരിച്ചത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വീടിനു മുകളിലേക്കാണ് മതില്‍ മറിഞ്ഞുവീണത്. മുഹമ്മദ് കുട്ടിയുടെ മകളായ സുമയ്യയുടെ കുട്ടികളായിരുന്നു ഇവര്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് നാടിനൊകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്.
അയല്‍പക്കത്തെ വീടിന്റെ മതില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. വീട്ടിലുള്ള മുതിര്‍ന്നവര്‍ പുലര്‍ച്ചെ പ്രഭാത പ്രാര്‍ഥനക്കും മറ്റുമായി നേരത്തെ എഴുന്നേറ്റതിനാലാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അപകടത്തില്‍ മുഹമ്മദ് കുട്ടിയുടെ വീട് താമസിക്കാന്‍ പറ്റാത്ത വിധം തകര്‍ന്നിട്ടുണ്ട്. വീട്ടിലുള്ളവരുടെ കൂട്ട നിലവിളി കേട്ടെത്തിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍ തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.

Advertisement
BERIKAN KOMENTAR ()