പയ്യന്നൂർ: പയ്യന്നൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസ് പിടിയിലായത്. കരിവെള്ളൂർ തെരുവിലെ പി വി പ്രസാദിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
മോട്ടോർ വാഹന വകുപ്പിന്റെ പയ്യന്നൂർ വെള്ളൂരിലെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രസാദിനെ അറസ്റ്റ് ചെയ്തത്.
ഇയാൾ നിരന്തരമായി കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. തുടർന്നാണ് വിജലൻസ് പയ്യന്നൂർ ട്രാൻസ്പോർട്ട് ഓഫീസിൽ റെയ്ഡ് നടത്തിയത്.
Advertisement