കാസർകോഡ് / പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം കാസർകോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മന്ത്രി എം.വി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ വി.പി.പി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണനാണ് ചോദ്യം ചെയ്തത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെ കൃപേഷിന്റെയും കൊലപാതകത്തിന് ഒരു മാസം മുൻപ് കല്യോട്ട് നടന്ന യോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘവും മുസ്തഫയെ ചോദ്യം ചെയ്തിരുന്നു. കേസിൽ ഡിസംബർ നാലിനകം കുറ്റപത്രം സമർപ്പിക്കാനാണ് ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകിയിരിക്കുന്നത്.
Advertisement