പാപ്പിനിശ്ശേരി (കണ്ണൂർ) : പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഒമ്പതാംവാർഡ് കോവിഡ് പ്രതിരോധ പ്രവർത്തകരെയും ആശവർക്കറേയും അനുമോദിച്ചു.കാട്യം അംഗൻവാടി പരിസരത്ത് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി.ജിഷ ഉദ്ഘാടനം ചെയ്തു. എ.മഹേഷ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ടി.അജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ പി.എം സുജയ, പഞ്ചായത്ത് മെമ്പർ പി.രാജൻ, ആശവർക്കർ മൃദുല ആശംസ നേർന്നു സംസാരിച്ചു. ശുഭ ടീച്ചർ നന്ദി അറിയിച്ചു.
ആദരിക്കപ്പെട്ടവർ:- ആശവർക്കർ മൃദുല, ആർ ആർ ടി വളണ്ടിയർമാരായ കെ.റയ്മ, കെ.പട്ടേരി ഗിരിഷ്, പി.വി.അനുരാഗ്, വിഷ്ണു, പ്രണവ്, നിഖിൽ എന്നിവർ ആദരവ് ഏറ്റുവാങ്ങി. .
Advertisement