പയ്യാവൂർ /പയ്യാവൂർ പഞ്ചായത്തിൽ ആദ്യമായെത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും,അഡ്വ. സജീവ് ജോസഫ് എം എൽ എയ്ക്കും, ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജിനും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാവൂരിലെ പാറക്കടവിൽ ആവേശകരമായ സ്വീകരണം നൽകി. സ്വീകരണത്തിൽ നിരവധി കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മണ്ഡലം പ്രസിഡണ്ട് ഇ.കെ.കുര്യൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എൻ.പി.ശ്രീധരൻ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ജോയി പുന്നശ്ശേരിമലയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് തുരുത്തേൽ, പഞ്ചായത്ത് അംഗം ജിത്തു തോമസ്സ് , ജേക്കബ് പനന്താനം, കെ സുരേഷ് , ജോസഫ് അറക്കപറമ്പിൽ, റോബിൻ തുടിയംപ്ലാക്കൽ, ജോയി പഴയിടം,യുത്ത് കോൺഗ്രസ്സ് നേതാക്കളായ മിൽട്ടൻ ചാണ്ടികൊല്ലി, ജിനു അലക്സ്, സനൽ പാമ്പാറ , വിപിൻ കുര്യൻ എന്നിവർ സ്വീകരണത്തിന് നേത്യത്വം നൽകി.
Advertisement