ഇരിക്കൂർ /മലയോര മേഖലയിൽ ഫുട്ബാൾ കളിക്കാരെ വാർത്തെടുത്ത് അവർക്ക് ഉഞ്ഞത നിലവാരത്തിലുള്ള ട്രെയിനിങ് നൽകുക എന്ന ലക്ഷ്യവുമായി ഇരിക്കുറിൽ ഡൈനമോസ് ഫുട്ബാൾ അക്കാദമി പ്രവർത്തനം തുടങ്ങി. അക്കാദമിയുടെ പ്രവർത്തണോൽഘാടനം ഇരിക്കൂർ എം എൽ എ അഡ്വ: സജീവ് ജോസഫ് നിർവഹിച്ചു.
ക്ലബ്ബ് സ്ഥാപിതമായി 70 വർഷം പിന്നിടുന്ന അവസരത്തിൽ കായിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും സാധ്യതകളും അവസരങ്ങളും മനസ്സിലാക്കി അവസരോചിതമായ ഇടപെടൽ ആണ് ഡൈനമോസ് അക്കാദമി സ്ഥാപിച്ചതിലൂടെ ഡൈനമോസ് സ്പോർട്സ് ക്ലബ്ബ് നടത്തിയിരിക്കുന്നത്. വയസ്സാഡിസ്ഥാനത്തിൽ വിവിധ ട്രെയിനിങ് കോഴ്സുകൾ ആരംഭിക്കും. രണ്ട് പ്രൊഫഷണൽ കൊച്ചുമാരും അസിസ്റ്റന്റ് കോച്ചുകളും ടെക്‌നിക്കൽ ഡയറക്ടർ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ദരെയും ക്ലബ്ബ് നിയമിച്ചു. സീനിയർ, അണ്ടർ 21, അണ്ടർ 15 എന്നിങ്ങനെ വിവിധ ട്രെയിനിങ് കോഴ്‌സുകൾ ഉടൻ തുടങ്ങും. ആദ്യ ഘട്ടത്തിൽ ഡേ സ്ക്കോളർ ബാച്ചുകളിൽ ആണ് പ്രവേശനം നൽകുക. ക്ലബ്ബ് പ്രസിഡന്റ് കെ ആർ അബ്ദുൽ കാദർ ആദ്യക്ഷനായ ചടങ്ങിൽ ഡൈനമോസ് അംബാസ്സഡറും ഡൈനമോസ് അക്കാദമി ചെയർമാനുമായ സഹീർ കീത്തടത്ത് മുഖ്യഥിതിയായി. കെ മുഹമ്മദ് അഷ്‌റഫ് ഹാജി, വാർഡ് മെമ്പർ കെ ടി നസീർ, സി വി ഫൈസൽ, കെ മുസ്തഫ, സി സി ഫൈസൽ കാസിം, വി സി സിയാദ്, പി സാജിദ്, റാസിക്ക് കെ, ആർ പി റസാഖ്, എന്നിവർ പ്രസംഗിച്ചു. ഡൈനമോസ് ജനറൽ സെക്രട്ടറി അഡ്വ : പി പി മുബശ്ശിർ അലി സ്വാഗതവും കെ രാജൻ നന്ദിയും പറഞ്ഞു.
Advertisement