"

BREAKING NEWS


ചെമ്പേരി നിർമല സ്‌കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

advertise here


 

  പയ്യാവൂർ /എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി  ചെമ്പേരി നിർമല  ഹയർ സെക്കണ്ടറി സ്‌കൂളിൽ "നിർമല ദീപം -  വിജയോത്സവം-2021" സംഘടിപ്പിച്ചു. യോഗം ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ടെസ്സി ഇമ്മാനുവൽ ഉദ്‌ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ  റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്  അധ്യക്ഷനായിരുന്നു നിർമല ഹൈ സ്‌കൂൾ ഹെഡ്മാസ്റ്റർ  ജോർജ് എം.ജെ ആമുഖഭാഷണം നടത്തി.


.ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ  സജീവ് സി.ഡി., പേരാവൂർ സെൻറ്.ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ  സെബാസ്റ്റ്യൻ കെ.വി.,ഗ്രാമ പഞ്ചായത്ത് അംഗം മോഹനൻ മൂത്തേടൻ,കുടിയാന്മല മേരിക്യുൻസ്  ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ്  മഞ്ജു ജെയിംസ് , റിട്ട. അധ്യാപിക ബിന്നി ജോസ് ,പി.ടി.എ പ്രസിഡന്റ് ജോൺസൺ പുലിയുറുമ്പിൽ, വിദ്യാർത്ഥി പ്രതിനിധി ലൂസിയ ബിജു,സ്റ്റാഫ് സെക്രട്ടറി  ബീന അഗസ്റ്റിൻ  തുടങ്ങിയവർ പ്രസംഗിച്ചു. ലോക ഹാൻഡ്‌റൈറ്റിംഗ്  മത്സരത്തിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ  വിജയിയായ  നിർമല ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ആൻമരിയ ബിജുവിനെ  ചടങ്ങിൽ  ആദരിച്ചു.

Advertisement
BERIKAN KOMENTAR ()