"

BREAKING NEWS


മയക്കുമരുന്ന് മാഫിയയ്ക്കെതിരെ സർക്കാർ അലംഭാവം വെടിഞ്ഞ് രംഗത്തിറങ്ങണം:മാർ ജോസഫ് പാംപ്ലാനി

advertise here


 
ചിറ്റാരിക്കാൽ /മയക്കുമരുന്ന് മാഫിയക്കെതിരെ സർക്കാർ അലംഭാവം വെടിഞ്ഞ് ,ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് മാർ ജോസഫ് പാംപ്ലാനി.

കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ കണ്ണൂർ-കാസറഗോഡ് ജില്ലകളിലൂടെ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ ദശദിന

ബോധവൽക്കരണ പരിപാടിയുടെ സമാപനം കാസറഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.കൊറോണയെക്കെതിരായ് മാതൃകാപരമായി ചികിത്സാരംഗത്തുള്ളവരേയും പോലീസിനേയും ഉപയോഗിക്കാൻ അറിയാവുന്ന സർക്കാർ ,മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ തണുപ്പൻ സമീപനം വെച്ചു പുലർത്തുന്നത് സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്തുമെന്നും ,മയക്കുമരുന്നിലൂടെ തീവ്രവാദശൈലികളിലേയ്ക്കും അതുപോലുള്ള സംഘടനകളിലേക്കും യുവജനങ്ങൾ ആകർഷിക്കപ്പെടുന്നു എന്നത് വസ്തുതയാണ്.

മാഫിയകളുമായി ചങ്ങാത്തിലാകുന്ന അന്വേഷണഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ എത്തിക്കുക എന്നതും സർക്കാർ ഉത്തരവാദിത്വമായിരിക്കെ ജനാധിപത്യത്തെ കുഴിച്ചു മൂടുന്ന ഇത്തരം ഛിദ്രശക്തികൾക്കെതിരെ കാര്യമായ മുന്നേറ്റങ്ങൾ ഭരണപക്ഷത്ത്നിന്നു ഉണ്ടാകുന്നില്ല എന്നത് അക്ഷന്ത്യവ്യമായ തെറ്റ് തന്നെയാണ്.അന്താരാഷ്ട ഗേൾസ് ഡേ എന്ന നിലയിൽ പെൺകുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് അതിനാൽ കടമ നിർവ്വഹിക്കുവാനുള്ള പൊതുസമൂഹത്തിൻറെ ബാധ്യത ഈ ദിനത്തിൽ നമുക്ക് പുതുക്കാമെന്നും മാർ ജോസഫ് പാപ്ലാനി പറഞ്ഞു.

ഫൊറോനാ വികാരി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ തലശ്ശേരിഅതിരൂപതാ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.ഫാ പോൾ മാഞ്ഞൂരാൻ,തങ്കച്ചൻ കൊല്ലക്കൊമ്പിൽ,മാത്യു പാലത്തിങ്കൽ,സണ്ണി നടുവിലേക്കുറ്റ്,ദേവസ്യ തയ്യിലിടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

Advertisement
BERIKAN KOMENTAR ()