"

BREAKING NEWS


മലയോരത്ത് തീവ്രമഴയിൽ പുഴകളിൽ വെള്ളമുയർന്നു: നാട്ടുകാർ ഭീതിയിൽ

advertise here



ഉളിക്കൽ/പേരാവൂർ / പയ്യാവൂർ (കണ്ണൂർ): മലയോരത്ത് തീവ്രമഴയെ തുടർന്ന് ആറളം ഉൾവനത്തിലും ഉളിക്കൽ പഞ്ചായത്തിന്റെ അതിർത്തിയിയായ കാലാങ്കിയോട് ചേർന്ന ഭാഗത്തും കാഞ്ഞിരക്കൊല്ലിയിലും കർണാടകവനത്തിൽ കനത്ത മഴയിൽ ഉരുൾപൊട്ടി.തിങ്കളാഴ്ച ഉച്ചയോടെയാണ് വലിയ തോതിൽ മലവെള്ളപ്പാച്ചിലുണ്ടായത്. ഇതിനെത്തുടർന്ന് ആറളം ഫാമിലെ കക്കുവ 13 ബ്ലോക്ക് റോഡിലെ പാലത്തിൽ വെള്ളം കയറി.ആറളം, ഇരിട്ടി, കക്കുവ ഭാഗത്ത് നാട്ടുകാർ ജാഗ്രതയിലാണ്.കാലാങ്കിയിൽ ഞായറാഴ്ച രാവിലെ ഉരുൾപൊട്ടി
മണിക്കടവ്, വട്ട്യാംതോട്, നുച്യാട് പുഴകൾ കരകവിഞ്ഞൊഴുകി. വട്ട്യാംതോട്, വയത്തൂർ പുഴയ്ക്ക് കുറുകെയുള്ള പാലങ്ങൾ വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള വാഹന ഗതാഗതം രാത്രി നിലച്ചിരിക്കുകയാണ്. വയത്തൂർ പാലവും വട്ടിയാംതോട് പാലവും അപകടഭീഷണിയിലാണ്. കോക്കാട്, പൊയ്യൂർക്കരി തോടുകൾ നിറഞ്ഞുകവിഞ്ഞു. പൊയ്യൂർക്കരി, കോക്കാട്, ഉളിക്കൽ, ഏഴൂർ പാടശേഖരങ്ങൾ വെള്ളത്തിനടിയിലാവാൻ സാധ്യതയുണ്ട്.
ഏക്കറുകണക്കിന് പ്രദേശത്താണ് കൃഷിനാശമുണ്ടാവാൻ സാധ്യത കനത്തമഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസും പഞ്ചായത്ത് അധികൃതരും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഉളിക്കൽ മേഖലയിൽ തിങ്കളാഴ്ച്ച വൈകുന്നേരം മുതൽ വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്.
പയ്യാവൂരിലും മഴ കനത്ത നാശംവിതച്ചു.രണ്ടാം വാർഡിലെ ഒന്നാംപാലം മേഖലയിൽ വ്യാപക നാശമാണ്. വൈദ്യുതി താറുമാറായി.പേരാവൂരിൽ തിങ്കളാഴ്ച പുലർച്ചെമുതൽ തുടരുന്ന കനത്തമഴയിൽ മരകൊമ്പുകൾ പൊട്ടിവീണ് തലശ്ശേരി-ബാവലി അന്തസ്സംസ്ഥാന പാതയിലും കോളയാട്-പെരുവ റോഡിലും ഗതാഗതം തടസ്സപ്പെട്ടതായി വിവരമുണ്ട്. 
ആലക്കോട് ഫർലോംകരയിൽ വെ
ള്ളം കുത്തിയൊഴുകി കൃഷിയിടങ്ങൾ നശിച്ചു.
കനത്ത മഴയിൽ കുടിയാന്മലയിൽ ഉരുൾപൊട്ടിയതായി സംശയം.ആളപായമില്ല. ഇടതടവില്ലാതെ മഴപെയ്യുന്നതിനാൽ പലരും ഭീതിയിലാണ്.  കുടിയാന്മല ഭാഗത്തെ തോടുകൾ നിറഞ്ഞൊഴുകുകയണ്. മഴ കനത്താൽ  ഉരുൾപൊട്ടാൻ സാധ്യതയുണ്ട്.  രാത്രിയിലും മലയോരത്ത് ശക്തിയായ മഴ പെയ്യുന്നുണ്ട്. കനത്തമഴയും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നതിനാൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കാഞ്ഞിരക്കൊല്ലിയിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുന്ന ശശിപ്പാറ, അളകാപുരി വെള്ളച്ചാട്ടം, ആനതെറ്റിെവെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കൊന്നും സഞ്ചാരികൾക്ക് പ്രവേശനമുണ്ടാവില്ല.കഴിഞ്ഞ ദിവസം അതിർത്തി വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

Advertisement
BERIKAN KOMENTAR ()