"

BREAKING NEWS


കർഷകരുടെ കണ്ണീർവീണ കല്യാശേരിയിലെ പാടങ്ങൾ !

advertise here


 കല്യാശ്ശേരി (കണ്ണൂർ): അപ്രതീക്ഷിതമായ ചെയ്ത മഴയിൽ തകർന്നത് നിരവധി നെൽ കർഷകരുടെ പ്രതീക്ഷകളാണ്. കല്യാശ്ശേരി പഞ്ചായത്തിലെ വിവിധ പാടേശഖരങ്ങളിൽ കൊയ്ത്തിന് പാകമായ 30 ഏക്കറയോളം നെൽപാടമാണ്  കക്കാട്ട് , കൂരാത്ത്, പാറക്കടവ് ഭാഗങ്ങളിൽ മാത്രം വെള്ള ക്കെട്ടിൽ നശിച്ചത്. കൃഷി വകുപ്പ് വിതരണം ചെയ്ത മേൽത്തരം പൗർണമി  വിത്തിനങ്ങൾ ഉപയോഗിച്ചതിനാലും കർഷകരുടെ തീവ്രപരിചരണത്താലും പൊൻ വിളവ് ഉണ്ടായെങ്കിലും കൊയ്ത്തിന് ദിവസങ്ങൾക്ക് മുൻപുണ്ടായ പേമാരി കർഷകരുടെ എല്ലാ പ്രതീക്ഷകളും കാറ്റിൽ പറത്തി 

 നെൽപാടങ്ങളാകെവെള്ളക്കെട്ടിലായതോടെ കതിരുകളിൽ നിന്നും പുതിയ മുളകൾ വ്യാപകമായി പൊങ്ങി നെല്ല് പൂർണമായി നശിച്ച നിലയിലാണ്. നെൽച്ചെടികൾ വെള്ള ത്തിൽ വീണ് ചീഞ്ഞ് അഴുകിയതോടെ അവ വെള്ള ക്കെട്ടിൽ നിന്ന് വാരിയെടുക്കാൻ പോലും പറ്റുന്നില്ല . വൻ തുക ചെലവിട്ട് ചെയ്ത കൃഷി യുടെ വിളവ്  നാശത്തിന്റെ വക്കിലായതോടെ ഉപേക്ഷിച്ചാലോ എന്ന് പോലും പല കർഷകരും ശങ്കിച്ചു. കാരണം അഴുകിയ നെല്ല് വെള്ളത്തിൽ നിന്ന് വാരിയെടുക്കാനും വലിയ ചെലവാണ് കർഷകരെ വേട്ടയാടുന്നത്. ഇത്രയും നാശം ഉണ്ടായിട്ടും അധികൃതരിൽ നിന്നും ആവശ്യമായ സഹായമോ പിൻതുണയോ കർഷകർക്ക് ലഭിക്കുന്നില്ലയെന്നാക്ഷേപവും  കർഷകർ വ്യാപക മായി ഉയർത്തുന്നുണ്ട്. 

         കൊയ്ത്ത് യന്ത്രമിറക്കി കൊയ്യാമെന്നുള്ള അധികൃതരുടെ വാക്കും പ്രതീക്ഷിച്ച നിരവധി കർഷകർക്കും മഴ ക്കെടുതി ഇരുട്ടടിയായി. ഏതാനും ദിവസം മുൻപ് യന്ത്രം ഇറക്കിയിരുന്നെങ്കിൽ ടൺ കണക്കിന് നെല്ല് നശിക്കില്ലായിരുന്നു എന്നാണ് കർഷകർ പറയുന്നത്. ഒരു ഏക്കറ സ്ഥലത്ത് നിന്നും 5 മുതൽ 10 ക്വിന്റൽ വരെ നെല്ല് ഇക്കുറി ലഭിക്കുന്ന രീതിയിലായിരുന്നു വിളവുണ്ടായത്.

അന്യ സംസ്ഥാനക്കാർ തന്നെ ആശ്രയം.വെള്ള ക്കെട്ടിലമർന്ന് നശിക്കുന്ന പാട ശേഖരത്തിൽ നിന്നും നെല്ല് വാരിയെടുക്കാനും അന്യ സംസ്ഥാന തൊഴിലാളികൾ തന്നെ രംഗത്ത്. കർഷക തൊഴിലാളികളോ  തൊഴി ലുറപ്പ് കാരോ  രംഗത്തിറങ്ങാത്തവവസ്ഥയിൽ  വലിയ കൂലി നൽകിയാണ് അന്യ സംസ്ഥാനക്കാരെ എത്തിക്കുന്നത്. ബംഗാളികളെ ക്കാൾ ബീഹാറു കാരാണ് കൊയ്ത്ത് പാടത്ത് സജീവമായി ഉള്ളത് . 800 രൂപ കൂലിയും ഭക്ഷണവും വാഹനത്തിൽ വരാനുള്ള തുകയും നൽകിയാൽ ഏജന്റുമാർ തൊഴിലാളികളെ  പാടങ്ങളിൽ എത്തിക്കും.

ഒരു തൊഴിലാളിക്ക് എല്ലാ കൂടി 1000 രൂപയോളം നൽകേണ്ടി വരുന്നതായാണ് കർഷകർ പറയുന്നത്.  തൊഴിലാളികളെ പാടങ്ങളിൽ എത്തിക്കാനും മുൻകൂർ ബുക്കിങ്ങും വേണം. ഇത്തരം തൊഴിലാളികളെ ഉപയോഗിച്ചാണ് നശിച്ച വിളവ് ഉപേക്ഷിക്കാൻ തയ്യാറാകാത്ത  കർഷകർ ഒപ്പ് ചേർന്ന്  പല പാടങ്ങളിൽ നിന്നും വാരിയെടുക്കുന്നത്.

Advertisement
BERIKAN KOMENTAR ()