പാപ്പിനിശ്ശേരി/
മുൻ സി.പി.ഐ. പാപ്പിനിശ്ശേരി ലോക്കൽ സെക്രട്ടറിയും അഴീക്കോട് നിയോജക മണ്ഡലം മുൻ കമ്മിറ്റി അംഗവുമായിരുന്ന ഇ.പി. ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. ഞായറാഴ്ച നടന്ന അരോളി മണ്ഡലം കോൺഗ്രസ് കൺവെൻഷനിൽ വെച്ച് കോൺഗ്രസ് അംഗത്വം നൽകി .ഡി .സി .സി . പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
അരോളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി ടി.ജയകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് ടി.കെ. അജിത്ത്, മുൻ കെ.പി.സി.സി.മെമ്പർ പി.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Advertisement