"

BREAKING NEWS


ട്രാഫിക് എസ്ഐ ഓടിച്ച കാർ രണ്ട് ബൈക്കുകൾ ഇടിച്ചിട്ടു; എസ്ഐ മദ്യലഹരിയിലെന്ന് നാട്ടുകാർ

advertise here


തിരുവനന്തപുരം/ട്രാഫിക് എസ്‌ഐ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തതിരുന്ന രണ്ട് ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചു.എസ്‌ഐ അനിൽകുമാറാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.

തിരുവനന്തപുരം പട്ടം പൊറ്റക്കുഴിയിലാണ് സംഭവം. അപകടത്തെ തുടർന്ന് പോലീസെത്തി കാർ സംഭവ സ്ഥലത്ത് നിന്ന് നീക്കി. അനിൽകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അനിൽകുമാറിനെ വൈദ്യപരിശോധനക്കായി പോലീസ് കൊണ്ടുപോയി.


സംഭവത്തിൽ പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും വൈദ്യപരിശോധനയ്‌ക്ക് ശേഷം അനിൽകുമാറിനെ തുടർ നടപടികൾക്ക് വിധേയനാക്കുമെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു

Advertisement
BERIKAN KOMENTAR ()