"

BREAKING NEWS


മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം,നിലാമുറ്റം മേഖല സംരക്ഷിത സ്മാരകമാക്കും : അഹമ്മദ് ദേവർകോവിൽ മന്ത്രി

advertise here

ഇരിക്കൂർ : മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം,നിലാമുറ്റം മേഖല സംരക്ഷിത സ്മാരകമാക്കുമെന്ന്  തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി  അഹമ്മദ് ദേവർകോവിൽ  പ്രസ്താവിച്ചു. നൂറു വർഷങ്ങളോളം പഴക്കമുള്ള മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം,നിലാമുറ്റം മേഖലയെ തീർത്ഥാടക കേന്ദ്രമാക്കുകയും കേരള പുരാവസ്തു വകുപ്പിലെ സംരക്ഷിത സാംസ്കാരിക കേന്ദ്രമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇവിടെയുള്ള ചരിത്രശേഷിപ്പുകളുടെ കാലപ്പഴക്കം കൃത്യമായി നിർണയിക്കാൻ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ ഇവിടം സന്ദർശിക്കുകയും ആ റിപ്പോർട്ട് വെച്ചുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പദ്ധതിക്കുള്ള തുക വകയിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വളരെ സൗഹാർദ്ദപരമായ മതമൈത്രി നിലകൊള്ളുന്ന ഈ പ്രദേശത്തെ ചരിത്രമുറങ്ങുന്ന ശേഷിപ്പുകൾ കണ്ടെത്തുകയും ചരിത്രന്വേഷണ വിദ്യാർഥികൾക്ക് സഹായകരമാകുന്ന രൂപത്തിൽ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ പ്രളയ സമയത്ത് ഈ മേഖലയിൽ വെള്ളം കയറിയതിനാൽ ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ സംരക്ഷിത ഭിത്തികൾ നിർമ്മിക്കുകയും ചെയ്യും. വിവിധ മത സാംസ്കാരിക സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിശോധിച്ച് സത്വര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

 മലബാറിലെ അതിപുരാതനമായ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വെച്ച് മന്ത്രിക്ക് നൽകിയ  സ്വീകരണത്തിൽ  ക്ഷേത്രം ട്രസ്റ്റി കെ.ടി.ഹരിശ്ചന്ദ്രൻ നമ്പ്യാർ, ക്ഷേത്രം എക്സി: ഓഫീസർ പി.മുരളീധരൻ, ലെഫ്റ്റൻ്റ് ജനറൽ (റിട്ട. ) കെ.ടി.വിനോദ് നയനാർ ,ക്ഷേത്രം ഹെഡ് അക്കൗണ്ടൻ്റ് കെ.വി.മനോഹരൻ എന്നിവർ പങ്കെടുത്തു.

 ചരിത്രമുറങ്ങുന്ന നിലാമുറ്റത്ത് എത്തിച്ചേർന്ന മന്ത്രിയെ ഇരിക്കൂർ മഹല്ല് പ്രസിഡന്റ് കെ. ടി സിയാദ് ഹാജി, സെക്രട്ടറിമാരായ അസീസ് മാസ്റ്റർ, കെ.അബ്ദുസ്സലാം ഹാജി, കെ.മുഹമ്മദ് അഷ്റഫ് ഹാജി,പി. വാഹിദ് ഹാജി, കെ.കെ മേമി ഹാജി, ഹിദായത്ത്, കെ.പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, കെ.മൻസൂർ മാസ്റ്റർ, ടി.സി സഅദ് തങ്ങൾ, കൊയ്യം ഹംസ സഖാഫി, ആർ.പി ഹുസൈൻ മാസ്റ്റർ, കെ.പി റഹീം മൗലവി, കെ.റസാഖ് ഹാജി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഇരിക്കൂർ റഹ്മാനിയ യത്തീംഖാന, ദാറുൽ ഫതഹ് സെന്റർ, കുന്നുമ്മൽ മഖാം,    ഇസ്ലാമിക് സെന്റർ പാറ്റക്കൽ, പെരുമണ്ണ് സ്മൃതി മണ്ഡപം എന്നിവ മന്ത്രി സന്ദർശിച്ചു. 

 കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശ്രീധരൻ, ജനതാദൾ ദേശീയ കമ്മിറ്റി അംഗം പി.പി ദിവാകരൻ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ടീച്ചർ, വാർഡ് മെമ്പർ എൻ.കെ സുലൈഖ ടീച്ചർ,    ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ,ജില്ലാ ജനറൽ സെക്രട്ടറി താജുദ്ധീൻ മട്ടന്നൂർ,ജില്ലാ  സെക്രട്ടറിമാരായ ഹമീദ് ചെങ്ങളായി,ഡി. മുനീർ, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പാവന്നൂർ, ഐ.എൻ.എൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഹുസൈൻ ഹാജി,ഐ.എൻ.എൽ ഇരിക്കൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇരിക്കൂർ, വി.ഖാദർ, എൻ. പി റഹീം, സി.പി ഇബ്രാഹിം ഹാജി, കിണാകൂൽ റഷീദ്, കുന്നത്ത് സകരിയ എന്നിവർ മന്ത്രിയെ അനുഗമിച്ചു

Advertisement
BERIKAN KOMENTAR ()