കൊല്ലം/റെഡ് അലർട്ട് പ്രഖ്യാപിച്ചു വെള്ളപ്പൊക്കം നേരിടുന്ന പത്തനംതിട്ട ജില്ലയിലേക്ക് വീണ്ടും കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ വള്ളങ്ങൾ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു.
അപകട സാഹചര്യം മുൻനിർത്തി നടത്തിയ അഭ്യർത്ഥനയുടെ പശ്ചാത്തലത്തിൽ ആണ് രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്ത് വാടിയിൽ നിന്ന് വള്ളങ്ങൾ പുറപ്പെട്ടത്. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് ബേസിൽ ലാൽ ഉൾപ്പെടെ ഉദ്യോഗസ്ഥരും തൊഴിലാളി സമൂഹവും ചേർന്നാണ് അർദ്ധരാത്രിയോടെ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടത്.
ജില്ലയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ആവശ്യമായ മുൻകരുതലും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും നടത്താനായി. എല്ലാ മേഖലകളിൽ നിന്നും ദുരിത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ സഹായ പ്രവർത്തനങ്ങൾ എത്തിക്കുകയാണ് എന്ന് കലക്ടർ അറിയിച്ചു
Advertisement