"

BREAKING NEWS


യുവാക്കൾക്ക് മാതൃകയായി സർഗ കണ്ണാടിപ്പറമ്പ്

advertise here



നാറാത്ത് /പുതിയതെരു- മയ്യിൽ റോഡിൽ സ്റ്റെപ്പ് റോഡിന് സമീപം കാട് മൂടി കിടന്ന ദിശാസൂചിക ബോർഡുകൾ കണ്ണാടിപ്പറമ്പ് സർഗ്ഗകലാ കായികകേന്ദ്രത്തിന്റെ നേതൃത്വത്തിൽ  വൃത്തിയാക്കി. യാത്രക്കാർക്ക് ശരിയായ രീതിയിൽ  കാണുവാനും വഴി മനസിലാകുവാനും പറ്റാത്ത വിധത്തിൽ കാട് മൂടി കിടക്കുകയായിരുന്നു ദിശാ സൂചിക ബോർഡുകൾ

നേരത്തെ ദിശാസൂചിക ബോർഡുകളുടെ ശരിയായ രീതിയിൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ സ്ഥാപിക്കാൻ ക്ലബ്ബ് ഭാരവാഹികൾ അധികൃതരോട് അവശ്യപ്പെട്ടിരുന്നുവെങ്കിലും യാതൊരു നടപടിയും ഇല്ലാത്തതിനാലാണ് സർഗയുടെ പ്രവർത്തകരായ പ്രണവ് കെവി,

വിഷ്ണുപ്രസാദ് കെ,

കിരൺഎംസി,

നിധീഷ്ബാബു പിവി,

അമർനാഥ് പിവി,

പ്രജിത്ത് മാലോട്ട് എന്നിവരുടെ നേതൃത്വത്തിൽ കാടുകൾ വെട്ടി തെളിയിക്കുകയായിരുന്നു. അടിയന്തിരമായി എയർപ്പോർട്ട് സൂചിക ബോർഡ് സ്ഥാപിക്കണമെന്നും ക്ലബ് പ്രവർത്തകർ ആവശ്യപ്പെട്ടു.

Advertisement
BERIKAN KOMENTAR ()