കാഞ്ഞിരക്കൊല്ലി /കാർഷിക മേഖല നഷ്ടത്തിലായപ്പോൾ നിരവധി കർഷകർ അതുപേക്ഷിച്ച് ക്ഷീര മേഖലയിലേക്ക് കടന്നു വന്നത്. ഇന്നിപ്പോൾ ക്ഷീര മേഘലയും നഷ്ട്ടത്തിലായതിനാൽ കർഷകർ ത്രീശങ്ക സ്വർഗ്ഗത്തിലാണ്. ഇതിന് എത്രയും പെട്ടന്ന് ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം. രോഗ പ്രതിരോധശേഷിയുള്ള കൂടുതൽ പാലുകിട്ടുന്ന നല്ല ഇനം പശുക്കളെ കർഷകർക്ക് എത്തിച്ചു കൊടുക്കണം, അതുവഴി കൂടുതൽ പാലുൽപാദിക്കാൻ കർഷകർക്ക് കഴിയും. കാലി തീറ്റയ്ക്ക് കൂടുതൽ സബ്സീഡി അനുവദിക്കാൻ സർക്കാർ തയ്യാറാകണം .
ലോകോത്തര നിലവാരമുള്ള കശുവണ്ടി ഉൽപാദിക്കുന്ന കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ അത് സംസ്കരിക്കാനുള്ള കശുവണ്ടി ഫാക്ടറികൾ ആരംഭിക്കണം. ടൺകണക്കിന് കശുമാങ്ങ നശിച്ചുപോകുന്നത് ഒഴിവാക്കി, കശുമാങ്ങയിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കണം. അതുവഴി കർഷകർക്ക് കശുമാവ് കൃഷി ലാഭകരമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരകൊല്ലി- ശാന്തിനഗർ ബൂത്ത് കമ്മിറ്റികളുടെ സംയുക്ത യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. യോഗത്തിൽ മണ്ഡലം പ്രസിണ്ടൻ്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ബേബി തോലാനി, ബോക്ക് വൈസ് പ്രസിഡൻ്റ് ജോയി പുന്നശ്ശേരിമലയിൽ, ഷാജി കടുകുന്നേൽ, ഷാജി പാട്ടശ്ശേരി, ചാക്കോ ആലപ്പാട്ട്, ഫ്രാൻസിസ്സ് കാരിക്കാട്ട്, ചെറിയാൻ പാറയ്ക്കൽ, ബെന്നി അമ്പലത്തിങ്കൽ, അഭിലാഷ് വട്ടകാട്ട്, ജെയിംസ് ആലയ്ക്കകുന്നേൽ എന്നിവർ സംസാരിച്ചു.