"

BREAKING NEWS


പാനൂരിൽ വീണ്ടും തെരുവുനായ ആക്രമണം; വിദ്യാർത്ഥിയ്‌ക്ക് പരിക്കേറ്റു

advertise here

തലശേരി/പാനൂരിൽ വിദ്യാർത്ഥിയ്‌ക്ക് തെരുവുനായയുടെ കടിയേറ്റു. കൈവേലിക്കൽ പാലക്കണ്ടി കിണ്ട്യൻപാറക്കൽ ശശിയുടെ മകൻ ശിവന്ദിന് നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെയായിരുന്നു സംഭവം. കടയിലേക്ക് പാലു വാങ്ങാൻ പോകുന്നതിനിടെയാണ് ശിവന്ദിന് കടിയേറ്റത്. നടന്നു പോകുന്ന കുട്ടിയെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന നായ ആക്രമിക്കുകയായിരുന്നു.


പരിക്കേറ്റ കുട്ടിയെ തലശ്ശേരി ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

പാനൂർ നഗരത്തിൽ തെരുവുനായ ശല്യം അതി രൂക്ഷമാണ്. കഴിഞ്ഞ ആഴ്ച കൊൽക്കത്ത സ്വദേശിയുടെ നാല് വയസ്സുള്ള കുട്ടിയ്‌ക്ക് തെരുവുനായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. പന്ന്യന്നൂരിൽ ബന്ധു വീട്ടിൽ വരാന്തയിൽ കിടന്നുറങ്ങിയ യുവാക്കളെയും പട്ടി കടിച്ചിരുന്നു. തെരുവുനായ്‌ക്കൾ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്.

Advertisement
BERIKAN KOMENTAR ()