"

BREAKING NEWS


മന്ത്രിയുടെ വാഹനത്തിന് സൈഡ് നല്‍കിയില്ല, മിനി ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്

advertise here


 തൃശൂര്‍ /മന്ത്രിയുടെ വാഹനം കടന്നു പോകാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് മിനി ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം സ്വദേശി ആനന്ദഭവനത്തില്‍ സൂരജാണ് അറസ്റ്റിലായത്. മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം കടന്നു പോകാന്‍ അനുവദിക്കാത്തതിനാണ് അറസ്റ്റ്.

ദേശീയ പാതയില്‍ ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷന്റെ സര്‍വീസ് റോഡില്‍ വെച്ചാണ് സംഭവമുണ്ടായത്. എറണാകുളത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് റോഡിലൂടെ പോയതാണ് മന്ത്രി. സിഗ്നല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ തുടരെ ഹോണ്‍ അടിച്ചിട്ടും മിനി ലോറി സൈഡ് നല്‍കിയില്ല.


മിനി ലോറിയില്‍ നിന്നും പുറത്തിറങ്ങിയ സൂരജ് ഹോണ്‍ മുഴക്കിയതിന് ക്ഷോഭിക്കുകയും ചെയ്തു. ഇതോടെയാണ് മന്ത്രിയുടെ വാഹനം കടന്നു പോകാന്‍ അനുവദിക്കാത്തതിനും പ്രകോപനപരമായി സംസാരിച്ചതിനും പോലീസ് സൂരജിനെതിരെ കേസെടുത്തത്. ഇയാളെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

Advertisement
BERIKAN KOMENTAR ()