കാഞ്ഞങ്ങാട് / എട്ടാംക്ലാസ് വിദ്യാർത്ഥിനിയായമഡിയനിലെ ഇസ്തിരി കട തൊഴിലാളി ഷറഫുദ്ദീൻ- ആയിഷ ദമ്പതികളുടെ മകൾ ജനിഫ കാത്തൂൺ (13) ആണ് കിട പ്പുമുറിയിലെ ഫാനിന്റെ ഹു ക്കിൽ തൂങ്ങിയ നിലയിൽ മരിച്ചതായി കാണപ്പെട്ടത്.കാഞ്ഞങ്ങാട് വടകരമുക്ക് റേഷൻ ഷോപ്പിന് സമീപത്തെ ഫർസാന ക്വാട്ടേഴ്സിൽ താമ സിക്കുകയായിരുന്നു കൊൽക്കത്ത സ്വദേശിയും കുടുംബവും. ഇന്നലെ രാത്രിയാണ് സംഭവം. 15 വർഷമായി കാ ഞ്ഞങ്ങാട് താമസിച്ച് ഇസ് തിരികട നടത്തിവരുന്ന ഷ റഫുദ്ദീന്റെ മകൾ ജനീഫ ഏഴാംക്ലാസ് വരെ കൊൽ ക്കത്തയിലാണ് പഠിച്ചത്. ഇ ക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇ ക്ബാൽ ഹയർസെക്കണ്ടറി സ്കൂളിൽ എട്ടാംക്ലാസിൽ ചേർന്നത്. പുതു വസ്ത്രത്തെ ചൊല്ലിയുള്ള തർക്കമാണ് മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു.
ജനീഫ പിതാവിനോട് പുത്തൻ ഉടുപ്പ് വാങ്ങി നൽ കണമെന്ന് ആവശ്യപ്പെട്ടിരു ന്നുവത്രെ. ഇന്നലെ രാത്രി 8 മണിയോടെ മാണിക്കോത്തെ ഇസ്തിരി കട അടച്ച് ഷറഫുദ്ദീൻ വീട്ടിലെത്തുമ്ഭര്യയും മറ്റ് മക്കളും പുത്തൻ ഉടുപ്പിനായിജനീഫയും കാത്തു നിൽക്കുകയായിരുന്നു ഷറഫുദ്ദീൻ എത്തിയതോടെ എല്ലാവരും വീട്ടിനകത്ത് കയറിയപ്പോഴാണ് മകൾ കഴുത്തിൽ സാരി കുരുങ്ങിയ നിലയിൽ വീണുകിടക്കുന്നത് കണ്ടെത്തിയതെന്നാണ് വീട്ടുകാർ പോലീസിനു നൽകിയ മൊഴി.ഉടൻതന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചുവെങ്കിലും പെൺകുട്ടിയുടെ ജീവൻ ര ക്ഷിക്കാൻ കഴിഞ്ഞില്ല. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി വിദഗ്ധ പോസ്റ്റു മോർട്ടത്തിനായി മൃതദേഹം പരിയാരത്തെ ഗവ. മെഡിക്കൽ കോ ളേജിലേക്ക് മാറ്റി. ജനീഫക്ക് ഒരു സഹോദരിയും മൂന്ന് സ ഹോദരന്മാരും ഉണ്ട്. എല്ലാ വരും സ്കൂൾ വിദ്യാർത്ഥിക ളാണ്.
Advertisement