തളിപ്പറമ്പ് /ഓടിഞ്ഞു വീണ വൈദ്യുതി തൂണിലെ ലൈനിൽ നിന്നും ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു.
തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് കീഴിലെ ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസ് പരിധിയിലെ പയ്യാവൂരിലാണ് സംഭവം.
പയ്യാവൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം നറുക്കും ചീത്തയിലെ സാജൻ വെട്ടുകാട്ടിലിൻ്റെ വീട്ടുപറമ്പിലെ കൃഷിയിടത്തിലാണ് പന്ത്രണ്ട് വയസുള്ള കാട്ടാന ചെരിഞ്ഞത് .
കർണ്ണാടക - കേരള വനാതിർത്തിയായ ഈ പ്രദേശത്ത് തിങ്കളാഴ്ച ഒരു സംഘം കാട്ടാനകൾ ഇറങ്ങിയിരുന്നു .
ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ഇതിലൊരാനയെ ഷോക്കേറ്റ് ചെരിഞ്ഞ
നിലയിൽ കണ്ടെത്തിയത്.
ആന ചെരിഞ്ഞ സ്ഥലത്തിന് സമീപം രണ്ട് വൈദ്യുതി തൂണുകൾ നിലംപൊത്തിയ നിലയിലും, വൈദ്യുതി കമ്പികൾ താഴ്ന്നുകിടക്കുകയുമായിരുന്നു .
കുന്നിൻ പ്രദേശമായ സാജൻ്റ വീട്ടു പറമ്പിലെത്തിയ ആന കുന്നിറങ്ങുന്നതിനിടയിൽ വൈദ്യുതി തൂണിൻ്റെ സ്റ്റേ വയറിൽ തട്ടിയതിനാൽ തൂണുകൾ നിലംപതിച്ചപ്പോൾ താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽ തുമ്പികൈ തട്ടി ഷേക്കേറ്റ് ചെരിഞ്ഞ താണെന്നാണ് നിഗമനം.
സംഭവമറിഞ്ഞ് ജില്ലാ ഫോറസ്റ്റ് ഓഫീസർ പി.കർത്തിക് , ഫൈളയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജയപ്രകാശ്, തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി.രതീഷ്, ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റർമാരായ കെ.സുന്ദർ, ടി.കെ.സുഭാഷ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കെ.എസ്.ഇ.ബി യിലെ ശ്രീകണ്ഠാപുരം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഹരീഷ് മൊട്ടമ്മൽ, എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി. ബാബു പ്രജിത്ത്, അസി: എക്സിക്യുട്ടിവ് എഞ്ചിനീയർ ( പി.എം.യു) സി.കെ.രതീഷ്, ശ്രീകണ്ഠാപുരം അസി: എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ചുമതലയുള്ള ചെമ്പേരി അസി: എഞ്ചിനീയർ കെ.രഘുത്തുമൻ, പയ്യാവൂർ അസി: എഞ്ചിനീയർ സാജു കുര്യൻ, കണ്ണുരിൽ നിന്നും ഇലക്ടിക്കൽ ഇൻസ്പെക്ടർ, പയ്യാവൂർ പോലിസ് എസ്.ഐ: ഗണേശൻ, പയ്യാവൂർ വില്ലേജ് ഓഫീസർ കെ.വി.ബിജു എന്നിവരും വിവരം അറിഞ്ഞ് സ്ഥലത്തെത്തി പരിശോധന നടത്തി.
പൈസക്കരി വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ: ജോൺസൺ ആനയെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം
സാജൻ്റ വീട്ടുപറമ്പിൽ തന്നെ ആനയുടെ ജഡം സംസ്കരിച്ചു.