തലശേരി/കണ്ണൂർ രാംദേവ് കൺസ്ട്രക്ഷൻ കമ്പനിയുടെ സൂപ്പർവൈസർ വിജീഷ് തലശ്ശേരി അസിസ്റ്റൻ്റ് എൻജിനീയറേ കൂട്ടി തൻ്റെ സൈറ്റെലേക്ക് പോകുംവഴിയാണ് മറ്റൊരു സൈറ്റിൽ ഈ ദുരന്തം നടക്കുന്നതും ആളുകൾ പരിഭ്രാന്തരായി ഓടുന്നതും കണ്ടത്. കാര്യം അന്വേഷിച്ചപ്പോൾ ഒരു തൊഴിലാളി മണ്ണിനടിയിൽ ആണെന്ന് കേട്ട വിജീഷ് മറ്റൊന്നും ചിന്തിക്കാതെ മണ്ണിലേക്ക് എടുത്ത് ചാടുകയും കൈയും കാലും കൊണ്ട് മണ്ണ് മാറ്റാൻ തുടങ്ങുകയും ചെയ്തു. തൊഴിലാളി ഏതു ഭാഗത്താണ് എന്ന് അറിയാത്തതിനാൽ പിക്കാസ് പോലുള്ള ഉപകരണം കൊണ്ട് മണ്ണ് മാറ്റുവാൻ തുനിഞ്ഞില്ല. ഇതിനിടയിൽ തൊഴിലാളിയുടെ ശബ്ദം കേട്ട വിജീഷ് അ ഭാഗത്തെ മണ്ണ് മാറ്റുകയും ഉടൻ തന്നെ തൊഴിലാളിയുടെ തല മുതൽ നെഞ്ഞുവരെയുള്ള ഭാഗം പുറത്ത് കൊണ്ട് വരികയും ചെയ്തു.
ഫയർ ഫോഴ്സ് എത്തുന്നത് വരെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് വിജീഷ് ആണ്.
മണ്ണ് ഇനിയും ഇടിയിയുവാനുള്ള സാഹചര്യവും , മുകളിൽ കല്ലുകൾ വീഴാൻ ഉള്ള സ്ഥിതിയുമുള്ളപ്പോൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ യുവാവിൻ്റെ ആത്മ ധൈര്യം പ്രശംസനീയമാണ്.
ഒരു ജീവൻ രക്ഷിക്കാൻ പറ്റിയ സന്തോഷത്തിലാണ് വിജീഷ് ഇപ്പൊൾ.
Advertisement