"

BREAKING NEWS


രാജ്യത്ത് ജി മെയിൽ പണിമുടക്കി, വ്യാപക പരാതികൾ

advertise here


 ന്യൂഡൽഹി/രാജ്യത്ത് വിവിധയിടങ്ങളിൽ ജിമെയിൽ തകരാറിലായതായി റിപ്പോർട്ട്. പലർക്കും മെയിൽ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നാണ് പരാതികൾ. നിരവധി പേരാണ് ഇത്തരത്തിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്നും സെര്‍വര്‍ തകരാറിലാണെന്നുമുള്ള പരാതികളും ഉയരുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു വിശദീകരണവും ഉണ്ടായിട്ടില്ല.


കഴിഞ്ഞ ആഴ്ച ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു ഇവ പ്രവർത്തനരഹിതമായത്. പിന്നീട് സേവനം പുനസ്ഥാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജി മെയിലും പണിമുടക്കിയിരിക്കുന്നത്. 

Advertisement
BERIKAN KOMENTAR ()