കണ്ണൂര്‍ / സി.പി.എം നേതാവ് പി.ജയരാജന്‍ വധശ്രമകേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 2012ല്‍ കണ്ണൂര്‍ അരിയില്‍ നടന്ന വധശ്രമക്കേസിലാണ് മുസ്ലിംലീഗ് പ്രവര്‍ത്തകരായ 12 പേരെ വെറുതെവിട്ടത്.
കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പി.ജയരാജന്‍, ടി.വി.രാജേഷ് അടക്കമുള്ളവരെ 2012 ഫെബ്രുവരി 20-ന് ആക്രമിച്ച കേസിലാണ് വിധിയായത്. തളിപ്പറമ്ബ് അരിയില്‍ പ്രദേശത്ത് വച്ച് സി.പി.എം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.വാർത്ത: പ്രസാദ് ബാലകൃഷ്ണൻ
Advertisement