"

BREAKING NEWS


കണ്ണൂർ അഴീക്കോട് നിന്നും ഇന്നലെ കാണാതായ ആളെ മരിച്ചനിലയില്‍ കണ്ടെത്തി

advertise here

അഴീക്കോട് (കണ്ണൂർ):അഴീക്കോട് നിന്നും ഇന്നലെ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായ സമദര്‍ശിനി വ്യായാമ മന്ദിരത്തിലെ മാര്‍ത്താങ്കണ്ടി ബാലകൃഷ്ണന്റെ(92) മൃതശരീരമാണ് നീര്‍ക്കടവ് കടല്‍ത്തീരത്തടിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് ഇദ്ദേഹത്തെ കാണാതായത്. നാട്ടുകാരും ബന്ധുക്കളും പല തരത്തിലും തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മൃതശരീരം കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഭാര്യ: വാങ്കന്‍ ചന്ദ്രമതി. മക്കള്‍: ശൈലജ.എം, പ്രകാശന്‍.എം, റോജ രഘൂത്തമന്‍, ഷീജ പ്രേമന്‍.

(വാർത്ത:നിതിൻ സുകുമാരൻ )

Advertisement
BERIKAN KOMENTAR ()