"

BREAKING NEWS


കോഴിക്കോട് ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

advertise here


 വടകര / ഓര്‍ക്കാട്ടേരി കുഞ്ഞിപ്പുരയില്‍ രമേശന്‍ -ബവിത ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് അപകടത്തില്‍ മരണപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ വള്ളിക്കാട് ബാലവാടിയിലായിരുന്നു അപകടം ഉണ്ടായത് .

കൈനാട്ടി ഭാഗത്തു നിന്നും സുഹൃത്തിനൊപ്പം സ്‌കൂട്ടറിന് പിറകില്‍ വരികയായിരുന്ന അക്ഷയ് പെട്ടെന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ചികിത്സയ്ക്കിടെ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.

Advertisement
BERIKAN KOMENTAR ()