തളിപ്പറമ്പ്:കഴിഞ്ഞ ദിവസങ്ങളിലായി കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വില്ലേജ് മുക്ക്, കുഞ്ഞിമൊയ്തീൻ പീടിക ഭാഗങ്ങളിൽ കണ്ടെത്തിയ കാൽപാടുകൾ പുലിയുടേത് അല്ലെന്ന് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി.രതീശൻ അറിയിച്ചു.
പതിഞ്ഞ കാൽപാടുകൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷമാണ് വിവരം അറിയിച്ചത്. കാൽപാടുകൾ പട്ടികളുടേതാണെന്നും, ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും പുലി വർഗത്തിൽപ്പെട്ട ജീവിയാണെങ്കിൽ തെരുവ് നായ്ക്കളെയാണ് കൊല്ലുകയെന്നും, പരിസരങ്ങളിൽ തെരുവ് നായ്ക്കളുടെ എണ്ണം കുറയുന്നുണ്ടങ്കിൽ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശങ്ങളിൽ വനം വകുപ്പിന്റെ നിരീക്ഷണം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Advertisement