"

BREAKING NEWS


ആശാവർക്കർമാർക്ക് ന്യായമായ വേതനം സർക്കാർ ഉറപ്പാക്കണം - സജീവ് ജോസഫ്

advertise here

പയ്യാവൂർ:പൊതുജനാരോഗ്യ രംഗത്ത് മുഖ്യധാരാ പ്രവർത്തകരായി ആരോഗ്യവകുപ്പിനോട് ചേർന്നു പ്രവർത്തിക്കുന്ന ആശാവർക്കർമാർക്കുള്ള പ്രതിഫലം വളരെ കുറവാണെന്നും അവരുടെ പ്രവർത്തനങ്ങൾക്കുള്ള ന്യായമായ വേതനം സർക്കാർ ഉറപ്പാക്കണമെന്നും ആ വിവരം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും സജീവ് ജോസഫ് എംഎൽഎ.


പയ്യാവൂർ വൈഎംസിഎയുടെ നേതൃത്വത്തിൽ പയ്യാവൂരിൽ സംഘടിപ്പിച്ച പയ്യാവൂർ പഞ്ചായത്തിലെ 16 വാർഡുകളിലെ ആശാവർക്കർമാരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പയ്യാവൂർ വൈഎംസിഎ പ്രസിഡന്റ് ജോബിൻ കുടകപ്പള്ളി അധ്യക്ഷത വഹിച്ചു.ആശാവർക്കർമാരുടെ നിസ്തുല സേവനം പഞ്ചായത്തിന് ഒരിക്കലും മറക്കാൻ പറ്റാത്ത സേവനം  ആയിരുന്നെന്ന് മുഖ്യപ്രഭാഷണം നടത്തിയ  പയ്യാവൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പറഞ്ഞു.സജീവ് ജോസഫ് എംഎൽഎ ഷാൾ അണിയിച്ചും,പഞ്ചായത്ത്  പ്രസിഡണ്ട് സാജു സേവ്യർ മെമന്റോ നൽകിയും,വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ മത്തായി വീട്ടിയങ്കൽ, സബ് റീജിയൻ ജനറൽ കൺവീനർ ജോസ് ആവണംകോട്, വൈഎംസിഎ പ്രസിഡന്റ് ജോബിൻ ജോസും

ചേർന്ന് ഉപഹാര സമർപ്പണം നടത്തിയും ആശാവർക്കർമാരെ ആദരിച്ചു .പയ്യാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്,ഹെൽത്ത് ഇൻസ്പെക്ടർ പി വി രതീഷ്, പയ്യാവൂർ പോലീസ് സബ്  ഇൻസ്പെക്ടർ കെ വി രാമചന്ദ്രൻ, പ്രദീപ്,സോമരാജൻ, മാത്യു. ടി. സക്കറിയാസ്,കുഞ്ഞുമോൻ കുഴിവേലിൽ,വിൽ‌സൺ ചാക്കോ,ജോൺസൺ പൈമ്പിള്ളി  എന്നിവർ പ്രസംഗിച്ചു.

Advertisement
BERIKAN KOMENTAR ()