പയ്യാവ്വൂർ (കണ്ണൂർ): വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ വീണ്ടും തുടങ്ങി.
ഇരിക്കൂർ കൃഷി അസിസ്റ്റന്റ് ജീവനക്കാരൻ കരിമ്പക്കണ്ടിയിൽമല്ലിശ്ശേരിൽ അനിൽകുമാർ (30) എന്ന ആളെയാണ് ഇന്നലെ രാത്രി കാണാതായത്. ചൊവാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് സംഭവം. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിൽ പോകുന്ന വഴി , പണി പൂർത്തിയാക്കാത്ത കോൺക്രീറ്റ് പാലത്തിനിടയ്ക്കുള്ള മുളകൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. രണ്ട് ദിവസമായി ശക്തമായ മഴയുണ്ടായിരുന്നതിനാൽ പുഴയിൽ ഒഴുക്കിന്റെ ശക്തി കുടുതലുള്ളതിനാൽ ഇന്നലെ രാത്രിതിരച്ചിൽ ദുഷ്കരമായതിനെ തുടർന്ന് നിർത്തിവെച്ചു.ഇന്ന് രാവിലെ മുതൽ തിരച്ചിൽ തുടരുകയാണെന്ന് നാട്ടുകാർ അറിയിച്ചു. അധികൃതർ
പുഴയോരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അനിലിൻ്റെ വാർത്ത കേട്ട് വിറങ്ങലിച്ച് നിൽക്കുകയാണ് മലയോര ഗ്രാമമായ പയ്യാവൂർ. (വാർത്ത: തോമസ് അയ്യങ്കനാൽ )
Advertisement