മയ്യിൽ /എരിഞ്ഞിക്കടവ് റോഡിൽ കോൺക്രീറ്റ് മിക്സർ മെഷീൻ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.
ബിഹാർ കട്ട്യാർ സ്വദേശികളായ ഡ്രൈവർ മനീഷ് (28), ക്രീമ്മൺ (25) സന്തോഷ് (26) എന്നിവർക്ക് പരിക്കേറ്റു.
ഒരാളുടെ നില ഗുരുതരം. എരിഞ്ഞിക്കടവ് കുന്ന് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Advertisement