പയ്യാവൂർ /ചെമ്പേരി ജൂനിയർ ചേംബർ ഇൻറർനാഷണലിന്റെയും നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ലോക ഇംഗ്ലീഷ് കൈയ്യെഴുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ കുടിയാൻമല സ്വദേശിനിയും ചെമ്പേരി നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ
ആൻമരിയ ബിജുവിനെ ആദരിച്ചു. ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് ചെമ്പേരി ലൂർദ് മാതാ ഫൊറോന വികാരി വെരി റവ.ഫാദർ ഡോക്ടർ ജോർജ് കാഞ്ഞിരങ്ങാട്ട് ഉദ്ഘാടനം ചെയ്തു.ചെമ്പേരി ജെ സി ഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു.ആർട്ടിസ്റ്റിക് ഹാൻഡ് റൈറ്റിംഗ് വിഭാഗത്തിലാണ്
ആൻ മരിയ ഒന്നാമതെത്തിയത്.ഈ വലിയ നേട്ടത്തിൽ ആദരവ് നൽകുന്നതിന്റെ ഭാഗമായി മൊമെൻ്റയും ക്യാഷ് പ്രൈസും ഫാ. ജോർജ് കാഞ്ഞിങ്ങാട്ടും ജെ സി ഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിലും നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവും ചേർന്ന് കൈമാറി.ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് കോർഡിനേറ്റർ ഫാദർ ജോണി സെബാസ്റ്റ്യൻ, ആൻ മരിയ ബിജു,സുനിൽ കുര്യാക്കോസ് ,ചെമ്പേരി ജെ സി ഐ സെക്രട്ടറി സുനിൽപീറ്റർ , ഫ്രാൻസിസ് ആളാത്ത്, ട്വിങ്കിൾ ജേക്കബ്,സ്വപ്ന ബിജു , ബിനോയി അടുപ്പുകല്ലുങ്കൽ,സിബി പുന്നക്കുഴി എന്നിവർ പ്രസംഗിച്ചു.