തളിപ്പറമ്പ് /പട്ടുവം കാവിൽ മുനമ്പ് - കണ്ണപുരം - ചെറുകുന്നു
പാലം നിർമാണ പ്രവർത്തിക്ക് ടെൻഡർ നല്കി പണി ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം അരിയിൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
മുറിയാത്തോട് കമ്യുണിറ്റി ഹാളിൽ (കെ.കുഞ്ഞപ്പ നഗർ) നടന്ന സമ്മേളനം സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു.
പി. ശ്രീമതി അദ്ധ്യക്ഷത വഹിച്ചു.
കെ.ദാമോദരൻ രക്തസാക്ഷി പ്രമേയവും, എൻ.ബാലൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു .
സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി മെമ്പർമാരായ കെ.ദാമോദരൻ മാസ്റ്റർ, ടി.ബാലകൃഷ്ണൻ, കെ.കരുണാകരൻ, സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായി കെ.ദാമോദരൻ,
വി.വി.ചന്ദ്രൻ , എൻ.ബാലൻ, യു.വി.വേണു, എൻ.ചന്ദ്രൻ , കെ.ബാബു, കെ.വി.സന്തോഷ്, കെ.വി.വിഭ, എം.വി.അനീഷ് കുമാർ, പി.ശ്രീമതി, കെ.സനൽ, പി.പി.അബ്ദുള്ള, പി.ഭാസ്ക്കരൻ എന്നിവരെയും , കെ.ദാമോദരനെ വീണ്ടും ലോക്കൽസെക്രട്ടരിയായും തെരഞ്ഞെടുത്തു.
Advertisement