പയ്യാവൂർ,തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും പൊടിക്കളം സിഎഫ്സി ഫുട്ബോൾ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കാരുണ്യ യാത്ര നടത്തി.കോവിഡ്ബാധയെത്തുടർന്ന് നെടുങ്ങോം സ്വദേശിയായ ഫുട്ബോൾ താരം ഷിബു മല്ലിശ്ശേരിയെ ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് .
ചെമ്പേരി തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന KL59E 7684 നന്ദനം ബസ് ആണ് കാരുണ്യ യാത്ര നടത്തിയത്. ചെമ്പേരിയിൽ നിന്ന് തുടങ്ങിയ കാരുണ്യ യാത്ര സിനിമാതാരവും കുടിയാന്മല പോലീസ് സ്റ്റേഷനിലെ എഎസ്ഐയുമായ സദാനന്ദൻ ചേപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഷിബു മല്ലിശ്ശേരി ചികിത്സാ സഹായ കമ്മിറ്റി കൺവീനറും നെടുങ്ങോം വാർഡ് കൗൺസിലറുമായ വി സി രവീന്ദ്രൻ , നന്ദനം ബസ് ഉടമകളായ മുരളീധരൻ നിടിയിൽ ,പി രാജേഷ്. ബസ്സ് ജീവനക്കാരായ വിശാൽ , ജിത്തു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Advertisement