കണ്ണൂർ/പി.ജയരാജൻ വധശ്രമ കേസിലെ പ്രതികളെ വിട്ടയച്ച കോടതി വിധിയുടെ വെളിച്ചത്തിൽ എംഎസ് എഫ് പ്രവർത്തകനായ അരിയിൽ അബ്ദുൽ ശുക്കൂറിന്റെ നിഷ്ടൂരമായ കൊലപാതകത്തിന് ആസൂത്രണം ചെയ്തവരും ഗൂഡാലോചന നടത്തിയവരും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും ആവശ്യപ്പെട്ടു..
പി.ജയരാജനെയും ടി.വി.രാജേഷിനെയും മുസ്ലിംലീഗ്പ്രവർത്തകർ അക്രമിച്ചുവെന്ന വ്യാജപ്രചരണംനടത്തിയാണ് നിരപരാധിയായ ശുക്കൂറിനെ കൊല ചെയ്തത്.കേസിനായി ഹാജരാക്കിയരേഖകളും,ആയുധങ്ങളുമെല്ലാം കൃതിമമായി ഉണ്ടാക്കിയതായിരുന്നു.സി.പി.എംനിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണആശുപത്രിയിൽവെച്ചാണ്ശുക്കൂറിന്റെ അരുംകൊലക്ക് തിരക്കഥയുണ്ടാക്കിയത്. ഈ കേസിപ്പോൾ കോടതിയുടെപരിഗണനയിലിരിക്കുകയാണ്. ഇതിനിടയിലാണ് പി. ജയരാജൻ വധശ്രമ കേസിലെ പ്രതികളെ വെറുതെവിട്ടിരിക്കുന്നത്.ശുക്കൂർവധക്കേസിലെപിന്നാമ്പുറരഹസ്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരാൻ ഉപകരിക്കുന്നതുംനീതിന്യായവ്യവസ്ഥയുടെയുംകോടതികളുടെയും അന്തസ്സുയർത്തുന്നതുമാണ്കണ്ണൂർഅസിസ്റ്റന്റ് സെഷൻസ് കോടതിയുടെവിധിയെന്ന്നേതാക്കൾപറഞ്ഞു.
Advertisement