"

BREAKING NEWS


മയക്കുമരുന്നിനെതിരെ പൊതുസമൂഹം ഉണരണം

advertise here


ഉളിക്കൽ/ നെല്ലിക്കാംപോയിൽ മേഖല മദ്യവിരുദ്ധസമിതി ,മുക്ത ശ്രീ എന്നിവയുടെ നേത്രത്വത്തിൽ നെല്ലിക്കാം പോയിൽ മേഖല മീറ്റിങ്ങ് നെല്ലിക്കാം പോയിൽ ഫൊറോന ദേവാലയത്തിൽ വെച്ച് നടന്നു .

സംഘടനകളുടെയും സഹകരണത്തോട കൂട്ടായ് പ്രവർത്തിക്കാൻ തീരുമാനിച്ചു. കേരളത്തിലേയ്ക് മയക്കുമരുന്നിന്റെ കുത്തൊഴുക്കാണ് . ആദ്യം ഉപയോഗം പിന്നെ പണം കിട്ടാൻ വിതരണം , തുടർന്ന് എന്തും ചെയ്യാൻ മടിക്കാത്ത കുറ്റവാളികളിലേയ്ക്കുള്ള പരിവർത്തനം , മാതാപിതാക്കളോ ബന്ധുക്കളോ അറിഞ് വരുമ്പോളേയ്ക്കും കാര്യങ്ങൾ കൈവിട്ട നിലയിൽ എത്തിയിരിക്കും . വല്ലപ്പോഴും പിടിയിലാകുന്ന സിനിമാ താരങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മുടെ മക്കളുടെ പോക്കുവരവുകളെ കുറിച്ച് നാം അറിയാതെ പോകരുത് എന്ന ഓർമ്മപെടുത്തൽ പൊതുവായ ചർച്ചയിൽ നിന്ന് ഉരുത്തിരിഞ്ഞു.

മദ്യ വിരുദ്ധ സമിതി മേഖല പ്രസിഡണ്ട് ടോമി വെട്ടിക്കാട്ടിൽ സ്വാഗതം പറഞ്ഞചടങ്ങിൽ മേഖല ഡയറക്ടർ ഫാദർ അമൽ പഞ്ഞി കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. നെല്ലിക്കാം പോയിൽ ഫൊറോന വികാരി റവ: ഫാദർ ജോസഫ് കാവനാടിയിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. രൂപതാ വൈസ് പ്രസിഡണ്ട് മേരിക്കുട്ടി ചാക്കോ പാലക്കലോടി , രൂപതാ എക്സികുട്ടീവ് അംഗം ജിജു കോലകുന്നേൽ , ചാക്കോച്ചൻ എളംതുരുത്തി പടവിൽ , മേഖല ആനിമേറ്റർ സിസ്റ്റർ പ്രിൻസി മരിയ , സണ്ണി കുടിലിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. നെല്ലിക്കാം പോയിൽ ഫൊറോനയുടെ കീഴിലുള്ള 19 ഇടവകകളിലും യൂണിറ്റ് രൂപീകരിക്കുവാനും , മാസത്തിൽ മേഖലാമീറ്റീങ്ങ് നടത്തുവാനും , മേഖല വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുവാനുമുള്ള തീരുമാനങ്ങൾക്കൊപ്പം യുവജനങ്ങളിലും ഒപ്പം പൊതു സമൂഹത്തിലും വർദ്ധിച്ച് വരുന്ന മദ്യ മയക്കുമരുന്ന് മറ്റ് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ആവിശ്യമായ ബോധവൽക്കരണം നടത്തുവാനും തീരുമാനിച്ചു.

 

Advertisement
BERIKAN KOMENTAR ()