ഇരിട്ടി /ലോകമാനസീകാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ്.എസ് യൂണിറ്റ്, കൗമാര സൗഹ്യദ കേന്ദ്രം ജില്ലാ ആശുപത്രി, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൗമാരക്കാർക്കുള്ള ബോധവത്ക്കരണ ക്ലാസ് പ്രിൻസിപ്പാൾ കെ. ഇ.ശ്രീജ ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി.
എൻ.എസ് എസ് പ്രോഗ്രാം ഓഫിസർ ഇ.പി.അനീഷ് പദ്ധതി വിശദീകരിച്ചു. അമൽ മരിയ ക്ലാസെടുത്തു.
കെ.വി.പ്രസീത, കെ.വി.സുജേഷ് ബാബു, വനജ, ഷൈനി, സി.വി.ചൈതന്യ, എന്നിവർ സംസാരിച്ചു
Advertisement