"

BREAKING NEWS


ഒഴക്രോത്തും കടമ്പേരി യിലും മൂർഖൻ, പാപ്പിനിശേരിയിൽ പെരുമ്പാമ്പ്, കല്യാശേരിയിൽ അണലി !

advertise here


 
തളിപ്പറമ്പ്: മോറാഴ ,ഒഴക്രോം, കടമ്പേരി,  കല്യാശേരി, പാപ്പിനിശേരി, ചപ്പാരപ്പടവ് പ്രദേശങ്ങളിൽ നിന്നായി മൂർഖർ, അണലി ,പെരുമ്പാമ്പ് എന്നിവയെ പിടികൂടി.

ഒഴക്രോo രാമുണ്ണിക്കടക്ക് സമീപത്തെ കാരോത്ത് വളപ്പിൽ വിഷ്ണുവിൻ്റെ വീട്ടിലെ അടുക്കളയിൽ നിന്നും ബുധനാഴ്ച വൈകീട്ട് 4.15 നാണ് നാലടി നീളമുള്ള മൂർഖനെ പിടികൂടിയത്. 

മോറാഴ കൂവപ്രത്ത് പുതിയ ഭഗവതി ക്ഷേത്രത്തിൻ്റെ കിണറിൻ്റെ വലയിൽ നിന്നും 4.30നാണ് മൂന്നടി നീളമുള്ള  അണലിയെ പിടികൂടിയത്. 

കടമ്പേരി യിലെ ഐക്കൽ പുതിയ പുരയിൽ നാരായണൻ്റെ വീട്ടിലെ കിണറിൻ്റെ പടയിൽ നിന്നുമാണ് ഉച്ചക്ക് 2.30 ന് അഞ്ചടി നീളമുള്ള മൂർഖനെ പിടികൂടിയത്. 

പാപ്പിനിശേരി ചുങ്കത്തെ അയ്യർ ഹൗസിലെ കോഴിക്കൂടിൽ നിന്നുമാണ് വൈകിട്ട് 5.30ന് പത്തടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. 

കല്യാശേരിയിലെ സി.എച്ച് മൊയ്തുവിൻ്റെ വീട്ടിൽ നിന്നുമാണ് രാവിലെ 8 മണിക്ക് അണലിയെ പിടികൂടിയത്. 

ചപ്പാരപ്പടവ് കരിക്കൽ ഹൗസിലെ പി.ഡി.മുരളീധരൻ്റ വീട്ടിലെ വിറക്പുരയിൽ നിന്നു മാണ് കഴിഞ്ഞ ദിവസം രാത്രി ആറടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്.

പാമ്പുകളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മലബാർ അവയർനെസ് ആൻഡ് റെസ്ക്യുസെൻറർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകൻ ഷാജി ബക്കളമാണ് പാമ്പുകളെ പിടികൂടിയത്.( വാർത്ത: രാജൻ തളിപ്പറമ്പ്)

Advertisement
BERIKAN KOMENTAR ()