"

BREAKING NEWS


തളിപ്പറമ്പിൽ സ്കൂളിൽ മരപ്പട്ടി!

advertise here


 
തളിപ്പറമ്പ്: സ്കൂൾ ശുചീകരണം നടത്തുന്നതിനിടയിൽ ഓഫീസിലെ അലമാരയിൽ മരപ്പട്ടിയെയും നാല് കുഞ്ഞുങ്ങളെയും കണ്ടെത്തി. 

തളിപ്പറമ്പ് ഗവ: മാപ്പിള യു.പി.സ്കുൾ ശുചീകരണത്തിനിടയിലാണ് ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ മരപ്പട്ടിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.

സ്കുൾ അധികൃതർ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് വിവരം അറിയിച്ചതിനെ തുടർന്ന് മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകൻ ഷാജി ബക്കളം സ്ഥലത്തെത്തി മരപ്പട്ടികളെ പിടികൂടുകയായിരുന്നു.  

മരപ്പട്ടിയെയും കുഞ്ഞുങ്ങളെയും തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ കൈമാറി.

കുട്ടികൾ പൂർണ്ണ വളർച്ചയെത്തിയ ശേഷം അമ്മയോടൊപ്പം  ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കും.

Advertisement
BERIKAN KOMENTAR ()