തളിപ്പറമ്പ്: പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധന കമ്മീഷൻ റിപോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ജോയിന്റ് കൌൺസിൽ കണ്ണൂർ സൗത്ത് മേഖല കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന കൺവെൻഷൻ
ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.നരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
പി. റീജ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി റോയ് ജോസഫ് സംഘടന റിപ്പോർട്ടും, ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് കെ.വി. രവീന്ദ്രൻ , ട്രഷറർ പി. സുധീഷ്, എക്സിക്യുട്ടീവ് അംഗം എ.അശോക് കുമാർ എന്നിവർ സംസാരിച്ചു.
ഡൈനി തൊട്ടപ്പള്ളി സ്വാഗതവും, പി പ്രകാശൻ നന്ദിയും പറഞ്ഞു.
Advertisement