തളിപ്പറമ്പ്: കൃഷിവകുപ്പിലെ പൊതു സ്ഥലം മാറ്റം മറ്റു വകുപ്പുകളിലേതുപോലെ സമയബന്ധിതമായി നടപ്പിലാക്കണമെന്നും, കൃഷി അസിസ്റ്റൻറ് മാരുടെ റേഷ്യോ പ്രൊമോഷൻ 1:1:1 ആയി നിശ്ചയിച്ച് അസിസ്റ്റൻറ് അഗ്രിക്കൾച്ചറൽ ഓഫിസർമാരെ എല്ലാ കൃഷിഭവനുകളിലും നിയമിക്കണമെന്നും കേരള അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ തളിപ്പറമ്പ് മേഖല സമ്മേളനം ആവശ്യപ്പെട്ടു.
ജോയിൻ്റ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് റോയി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ. ഭവ്യ അനുശോചന പ്രമേയവും, എസ്.സതീശൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു .
ജോയിൻ്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡണ്ട് ടി.എസ്.പ്രദീപ്, കെ.എ.ടി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം എം.പി.പത്മനാഭൻ , ജില്ലാ കമ്മിറ്റി അംഗം കെ.ഭവ്യ, ,ടി.തമ്പാൻ, കെ.പി.ദിനേശൻ എന്നിവർ സംസാരിച്ചു.
കെ.പി.സജീവൻ സ്വാഗതവും, കെ.പി.സീമ നന്ദിയും പറഞ്ഞു .
ഭാരവാഹികളായി വി.നിഷ (പ്രസിഡണ്ട്), എസ്.സതീശൻ (സെക്രട്ടരി ) എന്നിവരെ തെരഞ്ഞെടുത്തു