ശ്രീകണ്ഠപുരം/ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് 2020-21 ലെ ബഡ്ജറ്റിൽ വളക്കൈ - കൊയ്യം റോഡ് നവീകരിക്കുന്നതിന് തുക അനുവദിച്ചിരുന്നെങ്കിലും, നാളിതുവരെയായി ഭരണാനുമതി ലഭിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് അടിയന്തിരമായി ഭരണാനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധനകാര്യ വകുപ്പ് മന്ത്രിയായ കെ.എൻ. ബാലഗോപാലന് , അഡ്വ.സജീവ് ജോസഫ്, എം.എൽ.എ കത്ത് നൽകി.
പ്രസ്തുത റോഡിൻ്റെ എസ്റ്റിമേറ്റ് ധനകാര്യ വകുപ്പിൻ്റെ പരിഗണനയിൽ ആണെന്നും, അനുഭാവപൂർവ്വമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Advertisement