ചെന്നൈ/സിനിമ- സീരിയല്‍ നടി ഉമ മഹേശ്വരി (40) അന്തരിച്ചു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അവര്‍.
മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അവര്‍ തമിഴ് സീരിയലുകളിലൂടെയാണ് ശ്രദ്ധേയയായത്. തമിഴ് സീരിയലായ മെട്ടി ഒളിയിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് ഉമ പ്രശസ്തയായത്. ഏതാനും തമിഴ് ചിത്രങ്ങളിലും ഉമ അഭിനയിച്ചിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഉമയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നുവെന്നണ് റിപ്പോര്‍ട്ടുകള്‍. അതു ചികിത്സിച്ചു ഭേദമാക്കിയെങ്കിലും അടുത്തിടെ വീണ്ടും മഞ്ഞപ്പിത്തം ബാധിച്ചതിനേ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Advertisement