വള്ളിത്തോട് (ഇരിട്ടി ): ആദ്യം ചിത്രം കാണൂ.കിലോമീറ്ററിന് ഒരു കോടി രൂപ എന്ന നിരക്കിൽ അഞ്ചര കിലോമീറ്ററിന് അഞ്ചരക്കോടി മുടക്കി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മെക്കാഡം ടാറിങ്ങ് നടത്തിയ വള്ളിത്തോട് പാലം മുതൽ മൂന്നാംകുറ്റി, മുടയിരിഞ്ഞി, ചരൾ,മുരിക്കുംകരി റോഡിൻ്റെ അവസ്ഥയാണിത്. ടാറിങ് ചെയ്ത് ആറ് മാസം ആകുന്നതിനു മുമ്പ് റോഡ് പല സ്ഥങ്ങളിലും ഇതുപോലെ തകർന്നിരിക്കുകയാണ്. വൻ അഴിമതിയാണ് ഈ റോഡ് പണിയിൽ കോൺട്രാക്ടറും PWD ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയിരിക്കുന്നതെന്ന് പണിയുടെ തുടക്കം മുതൽ നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നതാണ്.
ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അഴിമതിക്ക് കൂട്ടുനിൽക്കുകയാണ് ഉദ്യാഗസ്ഥർ ചെയ്തത് എന്ന് നാട്ടുകാർ,ശക്തമായ നടപടി ഈ അഴിമതിക്കാർക്കെതിരെ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി അയക്കാനൊരുങ്ങുകയാണ് നാട്ടുകാർ.