കണ്ണൂർ/ ലോക പ്രകൃതിക്ഷോഭ നിയന്ത്രണ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ആസ്റ്റർ മിംസും ഫയർഫോഴ്സും സംയുക്തമായി മോക്ഡ്രിൽ സംഘടിപ്പിച്ചു.
അവിചാരിതമായി സംഭവിക്കുന്ന തീപ്പിടുത്തത്തെ എങ്ങിനെ പ്രാവർത്തികമായി എങ്ങിനെ നേരിടാം എന്നതിൻ്റെ തത്സമയ ആവിഷ്കാരമായിരുന്നു മോക്ഡ്രിൽ.
കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടന്ന മോക്ഡ്രിൽ കാണികളിലും കൗതുകമുണർത്തി. ആസ്റ്റർ മിംസ് കണ്ണൂർ എമർജൻസി വിഭാഗം മേധാവി ഡോ. ജിനീഷ് വെട്ടിലകത്ത് , ഡോ. മുഹമ്മദ് സാദിഖ്,
ഇ.എം.എസ് വിഭാഗത്തിലെ അശ്വന്ത് വി.പിയും മറ്റു ജീവനക്കാരും, കണ്ണൂർ റീജണൽ ഫയർ ഓഫീസർ രഞ്ജിത്ത്, ജില്ലാ ഫയർ ഓഫീസർ രാജ് ബി, സ്റ്റേഷൻ ഓഫീസർ ലക്ഷ്മണൻ. കെ വി യുടെ നേതൃത്വത്തിൽ കണ്ണൂർ ഫയർ സ്റ്റേഷനിലെ ജീവനകാരും ആണ് മോക്ഡ്രിൽ പങ്കെടുത്തത്.
Advertisement