തളിപ്പറമ്പ്: ആന്തൂർ സർവ്വേ സ്കൂൾ കേന്ദ്രമായി ഡിപ്പാർട്ട്മെന്റ് ചെയിൻ സർവ്വേ പരിശീലനത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൽ തളിപ്പറമ്പ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
ജോയിൻ്റ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.വി.രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു
കെ.അബ്ദുറഹമാൻ അദ്ധ്യക്ഷത വഹിച്ചു.
കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡണ്ട് പ്രശാന്ത് കുമാർ, സെക്രട്ടരി ഉമർ ഫാറൂക്ക്, ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സിജു പി തോമസ്, തളിപ്പറമ്പ് മേഖല പ്രസിഡണ്ട് എസ്.ശ്രീകുമാർ , ഇ.എം.റെജി, കെ.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അനിൽ വർഗീസ് സ്വാഗതവും, എം.എം.മോഹനൻ നന്ദിയും പറഞ്ഞു .
ഭാരവാഹികളായി കെ.പി.സുമയ്യ (പ്രസിഡണ്ട്), എം.എം.മോഹനൻ വൈസ് പ്രസിഡണ്ട്), പി.കെ.വിനീഷ് (സെക്രട്ടരി), സിനി മത്തായി (ജോയിൻ്റ് സെക്രട്ടരി), കെ.വി.ജിതിൻ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
Advertisement