കാബൂള്‍ / അഫ്ഗാനിസ്ഥാനിലെ ഹോട്ടലുകളില്‍ നിന്ന് എത്രയും വേഗം ഒഴിയണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രിട്ടനും അമേരിക്കയും. അഫ്ഗാനില്‍ കഴിഞ്ഞ ദിവസം മോസ്‌കില്‍ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലയാണ് തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്കയും ബ്രിട്ടനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അഫ്ഗാന തലസ്ഥാനമായ കാബൂളിലെ സെറീന ഹോട്ടലിലോ അതിന്റെ സമീപത്തോ ഉള്ളവര്‍ എത്രയും വേഗം ഒഴിയണമെന്നാണ് അമേരിക്ക പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വ്യക്തമാക്കി.
അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹോട്ടലുകളില്‍ തങ്ങരുതെന്നും, പ്രത്യേകിച്ച് കാബൂളിലെ സെറീന ഹോട്ടലില്‍ തങ്ങരുതെന്നുമാണ് ബ്രിട്ടന്‍ വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഭൂരിപക്ഷം വിദേശികളും അഫ്ഗാന്‍ വിട്ടു. നിലവില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കുറച്ചുപേര്‍ മാത്രമാണ് അഫ്ഗാനില്‍ തങ്ങുന്നത്. ആഢഗബര ഹോട്ടലായ സെറീനയില്‍ ബിസിനസ് യാത്രികരും വിദേശ സഞ്ചാരികളുമാണ് കൂടുതല്‍ വസിക്കുന്നത്.