ശ്രീകണ്ഠപുരം/ഐസിഡിഎസിൻ്റെ 46 ആം വാർഷികത്തിൻ്റെ ഉദ്ഘാടനംശ്രീകണ്ഠപുരം സിഡിഎസ് ഹാളിൽ നടന്നു.
നഗരസഭാ ചെയർ പേഴ്സൺ ഡോ.കെ.വി. ഫിലോമിനടീച്ചർ നിർവഹിച്ചു .നഗരസഭാ ക്ഷേമകാര്യാസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി.ചന്ദ്രൻഗദൻമാസ്റ്റർ അധ്യക്ഷത വഹിച്ചു . അനിത.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോസഫീനടീച്ചർ ,വി.പി. നസീമ,നാരായണി , ഷൈമ,രമ്യ,പങ്കജാക്ഷി.ഇ, ജയശീ എന്നിവർ പ്രസംഗിച്ചു .തുടർന്ന് ഐസിഡിഎസിൻ്റെ സേവനങ്ങൾ,പദ്ധതി ആനുകൂല്യങ്ങൾ, എന്നിവയുടെ പോസ്റ്ററുകൾ , പോഷക ആഹാര പ്രദർശനം , അംഗനവാടി പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ എന്നിവ നടത്തി.
Advertisement