ഉളിക്കൽ (കണ്ണൂർ)/സംയോജിത വനിതാ ശിശുവികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ശിശുവികസന പദ്ധതിയുടെ (ഐ സി ഡി എസ് ) 46-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഐ സി ഡി എസ് ഇരിക്കൂറിന്റെ അഡീഷണൽ പരിധിയിൽ വരുന്ന പത്ത് അങ്കണവാടികളുടെഒരു ദിവസത്തെ പ്രദർശനമേള ഒക്ടോബർ 20ന് പുറവയൽ ഗവ എൽ പി സ്കൂളിൽ വെച്ച് നടക്കും.ഒക്ടോബർ 20 ന് ബുധനാഴ്ച രാവിലെ11 ന് ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഷാജി പരിപാടി ഉദ്ഘാടനം ചെയ്യും.
അങ്കണവാടികൾ മുഖേന ലഭ്യമാക്കുന്ന വിവിധ സേവനങ്ങൾ, അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമുള്ള വിവിധ പോഷക ആഹാരങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
Advertisement