"

BREAKING NEWS


വാദ്യകലാകരൻ കോട്ടക്കൽ രമേശൻ മാരാരെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടിൻപുറത്ത് വച്ച് പട്ടും വളയും നൽകി ആദരിച്ചു

advertise here


തളിപ്പറമ്പ് / പെരിഞ്ചെല്ലൂരിൻ്റെ പെരുമ ഉയർത്തിയ വാദ്യകലാകരൻ കോട്ടക്കൽ രമേശൻ മാരാരെതളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടിൻപുറത്ത് വച്ച് പട്ടും വളയും നൽകി ആദരിച്ചു. ക്ഷേത്രം മേൽശാന്തി കപോതനില്ലത്ത്  കേശവൻ നമ്പൂതിരി പട്ടും വളയും നല്കിദേവവാദ്യതിലകം എന്ന സ്ഥാനപേരും ചൊല്ലി വിളിച്ചു.രാജരാജേശ്വര ക്ഷേത്ര നടന മണ്ഡപത്തിൽ നടന്ന അനുമോദന സദസ്സ് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു.

 പറശിനി മടപ്പുര കഥകളി യോഗം ട്രസ്റ്റി മാനേജർ പി.എം. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി ഇ.പി. കുബേരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. പോത്താങ്കണ്ടംആനന്ദഭവനത്തിലെ കൃഷനന്ദഭാരതി അനുഗ്രഹഭാഷണവും, ടി. ടി.കെ ദേവസ്വം പ്രസിഡന്റ് കെ.പി. നാരായണൻ നമ്പൂതിരി ഉപഹാര സമർപ്പണവും നിർവ്വഹിച്ചു .തളിപ്പറമ്പ് നഗരസഭ കൗൺസിലർ പി.ഗോപിനാഥൻ, ടി.ടി.കെ.ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, തളിപ്പറമ്പ് കഥകളി കേന്ദ്രം പ്രിൻസിപ്പാൾ കോട്ടക്കൽ കേശവൻ കുണ്ടലായർ, കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കലാ ഉണ്ണികൃഷ്ണൻ, ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ സെക്രട്ടറി വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രൻ മാരാർ, പയ്യാവൂർ ശിവക്ഷേത്രം ചെയർമാൻ പി.സുന്ദരൻ, 


നീലേശ്വരം നാരായണ മാരാർ ,സുധി പയ്യന്നൂർ, ടി.കെ. അശോകൻ തളിപ്പറമ്പ്  എന്നിവർ സംസാരിച്ചു. 

 തളിപ്പറമ്പ് കഥകളി കേന്ദ്രം വൈസ് ചെയർമാൻ  സി.വി.കൃഷ്ണകുമാർ സ്വാഗതവും, വാദ്യരത്നം  കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ നന്ദിയും പറഞ്ഞു.

 ദേവവാദ്യതിലകം കോട്ടക്കൽ രമേശൻ മാരാർ മറുപടി പ്രസംഗം നടത്തി.

തളിപ്പറമ്പ് കഥകളി കേന്ദ്രം ട്രസ്റ്റിയും, മദ്ദളം കലാകാരനുമായ കോട്ടക്കൽ രമേശൻ മാരാർ കുലത്തൊഴിലായ ക്ഷേത്ര വാദ്യങ്ങളിലെല്ലാം പ്രാവീണ്യം നേടിയിട്ടുണ്ട്.  പയ്യാവൂർ സ്വദേശിയായ ഇദ്ദേഹം  ഇപ്പോൾ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപമാണ് താമസം.


വാദ്യകലാകാരൻ കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാരുടെ മകളും പൊതു വിദ്യാഭ്യാസ വകുപ്പിൽ തളിപ്പറമ്പ് നോർത്ത് എ .ഇ. ഒ ഓഫീസിൽ ഉദ്യോഗസ്ഥയുമായ പി.വി.സ്മിതയാണ് ഭാര്യ .

ബി ടെക്ക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരി

അശ്വിൻ രമേശ് (ബാംഗ്ളൂർ), മുoബൈ പനവേലിൽ ബി.എസ്.സി.നോട്ടിക്കൽ സയൻസ് വിദ്യാർത്ഥി അഭിഷേക് എന്നിവർ മക്കളാണ്.വാർത്ത: രാജൻ തളിപ്പറമ്പ്

Advertisement
BERIKAN KOMENTAR ()